kovalam

കോവളം: ആത്മാർത്ഥതയും സത്യസന്ധതയുമുള്ള ജനപ്രതിനിധിയായിരുന്നു അന്തരിച്ച മുൻ എം.എൽ.എ ജോർജ്ജ്‌ മേഴ്സിയറെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വിഴിഞ്ഞത്ത് സംഘടിപ്പിച്ച ജോർജ്ജ് മേഴ്സിയർ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കോളിയൂർ ദിവാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ, മുൻമന്ത്രി എ. നീലലോഹിതദാസൻ നാടാർ, എം. വിൻസെന്റ് എം.എൽ.എ, മുൻ എം.എൽ.എ ജമീലാ പ്രകാശം, എൻ.എസ്.യു നേതാവ് ചാണ്ടി ഉമ്മൻ, കോൺഗ്രസ് നേതാക്കളായ അഡ്വ. ജി. സുബോധൻ, ആസ്റ്റിൻ ഗോമസ്, കെ.വി. അഭിലാഷ്, വിൻസെന്റ് ഡി. പോൾ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി സുരേഷ്, മുസ്ളിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റസാഖ്, സി.പി.ഐ നേതാവ് വെങ്ങാനൂർ ബ്രൈറ്റ്, ബി.ഡി.ജെ.എസ് സെക്രട്ടറി ടി.എൻ. സുരേഷ്, വെങ്ങാനൂർ കെ. ശ്രീകുമാർ, ശിവകുമാർ, മുജീബ് റഹ്മാൻ, നൂറുദീൻ തുടങ്ങിയവർ സംസാരിച്ചു.