തിരുവനന്തപുരം: നിയമസഭാ സാമാജികനെന്ന നിലയിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ ഉമ്മൻചാണ്ടിക്ക് യു.ഡി.എഫ് സംസ്ഥാന സമിതി 25ന് സ്വീകരണം നൽകും.
രാവിലെ പത്തിന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലെ രാജീവ് ഗാന്ധി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ളിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, പി.ജെ. ജോസഫ് എം.എൽ.എ, അനുപ് ജേക്കബ് എം.എൽ.എ, സി.എം.പി നേതാവ് സി.പി. ജോൺ, ഫോർവേർഡ് ബ്‌ളോക്ക് നേതാവ് ജി. ദേവരാജൻ, ജനതാദൾ നേതാവ് ജോൺ ജോൺ എന്നിവരും യു.ഡി.എഫ് എം.എൽ.എമാരും എം.പിമാരും പങ്കെടുക്കും.