വക്കം: നിലയ്ക്കാ മുക്കിന് സമീപം ഓടയിലെ മലിനജലം റോഡിലൂടെ ഒഴുകിയിട്ടും അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലെന്ന് ആക്ഷേപം. നിലയ്ക്കാ മുക്കിനും ആങ്ങാവിള ജംഗ്ഷനുമിടയിലെ റോഡരികിലെ ഓട നിറത്ത് മലിനജലം റോഡിലൂടെ ഒഴുകി മറുവശത്തെ ഓടയിൽ പതിക്കുകയാണിപ്പോൾ. മഴക്കാലപൂർവ ശുചീകരണത്തിലെ പോരായ്മയാണ് ഓടകൾ നിറഞ്ഞൊഴുകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.ഓടകളിലെ മണ്ണടക്കമുള്ള പാഴ് വസ്തുക്കൾ കോരി അവിടെ തന്നെ ഉപേക്ഷിക്കുന്നതാണ് ഇവ പെട്ടന്ന് മൂടാൻ കാരണം.നിലയ്ക്കാ മുക്കിൽ നിന്നു ആങ്ങാവിള വരെ റോഡിനിരുവശങ്ങളിലും ഓടകൾ ഉണ്ടങ്കിലും പലയിടത്തും അടഞ്ഞു കിടക്കുകയാണ്.നിലവിൽ നൂറു മീറ്ററോളം ഭാഗത്താണിപ്പോൾ റോഡിലൂടെ മലിനജലം ഒഴുകുന്നത്. അടഞ്ഞുകിടക്കുന്ന ഭാഗങ്ങളിലെ വെള്ളകെട്ടുകൾ നാട്ടുകാർക്കും ഭീഷണിയാണ്.റോഡിലൂടെ ഒഴുകുന്ന മലിനജലം സാംക്രമിക രോഗങ്ങൾ പരത്തുമോ എന്ന ആശങ്കയുമുണ്ട്.