മലയിൻകീഴ് : വിളപ്പിൽശാല കുണ്ടാമൂഴി സ്വകാര്യ സ്‌കൂളിന് സമീപത്തെ റബ്ബർ എസ്റ്റേറ്റിലെ കുളത്തിൽ വീട്ടയെ മരിച്ച നിലയിൽ കണ്ടെത്തി .കുണ്ടാമൂഴി കാവുവിള പുത്തൻവീട്ടിൽ ശശിയുടെ ഭാര്യ സുശീല (60)യാണ് മരിച്ചത്.എല്ലാ ആഴ്ചയിലും സുശീല കുടുംബ വീട്ടിലെത്തി അമ്മയെ കണ്ട് മടങ്ങുമായിരുന്നു. ഇന്നലെ രാവിലെയും വീട്ടിൽ നിന്നിറങ്ങിയ സുശീല ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കുളത്തിൽ മൃതദേഹം കണ്ടത്.മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് വിളപ്പിൽശാല പൊലീസിന്റെ നിഗമനം.മക്കൾ : ബിജു,ജോയി,സജി.
(ഫോട്ടോ അടിക്കുറിപ്പ്...മരിച്ച സുശീല(60)