traffic

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് പിടിയിലാകുന്നവർക്ക് ഇനി മുതൽ ഉടൻ ഓൺലൈനായി പിഴ അടച്ചു രസീത് കൈപ്പറ്റാം. ഇ-ചെല്ലാൻ സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഇന്ന് നിർവഹിക്കും.

ഇ-ചെല്ലാൻ എന്ന സംവിധാനം വഴി, പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥന്റെ കൈയിലുള്ള ചെറിയ ഉപകരണത്തിൽ ഡ്രൈവിംഗ് ലൈസൻസ് നമ്പർ, വാഹന നമ്പർ എന്നിവ നൽകിയാൽ ഇത് സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമാകും. നിയമലംഘനം കണ്ടെത്തിയാൽ ഇതിലൂടെ ഉടമയ്‌ക്കോ ഡ്രൈവർക്കോ തങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് മുതലായവ വഴി പിഴ അടയ്ക്കാം. പിഴ അടയ്ക്കാത്തവരുടെ കേസ് വെർച്വൽ കോടതിയിലേക്കു കൈമാറും.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇത് നടപ്പിലാക്കുന്നത്.