വെള്ളറട: തെക്കൻകുരിശുമലയിൽ വിശുദ്ധകുരിശിന്റെ മഹത്വീകരണ തിരുനാൾ ആചരിച്ചു. സംഗമവേദിയിൽ നിന്നും കുരിശുമല നെറുകയിലേക്ക് കുരിശിന്റെ വഴി നടന്നു. തീർത്ഥാടന കമ്മിറ്റി കുരിശിന്റെ വഴിക്ക് നേതൃത്വം നൽകി. തുടർന്ന് നെറുകയിൽ നടന്ന ദിവ്യബലിക്ക് ഉണ്ടൻകോട് ഇടവക സഹവികാരി ഫാ. അലക്സ് സൈമൺ മുഖ്യ കാർമ്മികത്വം വഹിച്ചു. കുരിശുമല ഇടവക വികാരി ഫാ. രതീഷ് മാർക്കോസ് വചന പ്രഘോഷണം നടത്തി. കുരിശിന്റെ വഴി, കുരിശിന്റെ നവനാൾ പ്രാർത്ഥന, ജപമാല, നൊവേന, ലുത്തീനിയ തുടങ്ങിയവ നടന്നു. വൈകിട്ട് നടന്ന സമാപന ശുശ്രൂഷയിൽ ജപമാല, ദിവ്യകാരുണ്യ ആരാധന, ആഘോഷമായ ദിവ്യബലി എന്നിവ നടന്നു. തുടർന്നു നടന്ന സമാപന ശുശ്രൂഷകൾക്ക് കുരിശുമല ഡയറക്ടർ ഡോ. വിൽസന്റ് കെ.പീറ്റർ നേതൃത്വം നൽകി.