ആര്യനാട്:എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയനിൽ ശ്രീനാരായണഗുരുദേവ സമാധി ദിനാചരണം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പ്രാർത്ഥനയോടെ നടന്നു.ശാഖകളിൽ സമൂഹ പ്രാർത്ഥന,ഗുരുപൂജ,ഗുരുദേവ കൃതികളുടെ പാരായണം,സമാധിപൂജ എന്നിവ നടന്നു. യൂണിയൻ ആസ്ഥാനത്ത് നടന്ന പരിപാടി യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ സമാധി ദിന സന്ദേശം നൽകി.യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,യോഗം ഡയറക്ടർ എസ്.പ്രവീൺ കുമാർ, എസ്.എൻ ട്രസ്റ്റ് ബോർഡംഗങ്ങൾ,യൂണിയൻ കൗൺസിലർമാർ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ, വനിതാസംഘം - യൂത്ത്മൂവ്മെന്റ് -സൈബർ സേനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.വനിതാസംഘത്തിന്റെ സമാധി പ്രാർത്ഥനയും സമാധി പൂജയും നടന്നു. ഉഴമലയ്ക്കൽ ശാഖയിൽ ഗുരുപൂജ,സമാധി പൂജ,വനിതാ സംഘത്തിന്റെ സമാധി പ്രാർത്ഥന എന്നിവ നടന്നു.ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി,വൈസ് പ്രസിഡന്റ് ജനാർദ്ദനൻ, സെക്രട്ടറി സി. വിദ്യാധരൻ, സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
കൊറ്റംപള്ളി ശാഖ,കുട്ടിയമ്മ വനിതാസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾക്ക് ഡോ.എൻ.സ്വയംപ്രഭ,വനിതാ സംഘം സെക്രട്ടറി ലളിതാംബിക,യൂണിയൻ കമ്മിറ്റിയംഗം സി.രവീന്ദ്രൻ,വനിതാസംഘം പ്രവർത്തകരായ സന്ദ്യ,സുമംഗല,വാസന്തി,പുഷ്പകുമാരി,മിനി,സുനി,ബിന്ദു എന്നിവർ പങ്കെടുത്തു.
ആര്യനാട് കോട്ടയ്ക്കകം ശാഖായോഗത്തിൽ കഞ്ഞിവീഴ്ത്ത്,ഗുരുപൂജ,സമാധിപൂജ,പ്രത്യേക പൂമൂടൽ എന്നിവ നടന്നു.ശാഖയിൽ പുതുതായി നിർമ്മിക്കുന്ന ഗുരുക്ഷേത്ര മുറ്റത്ത് തെങ്ങിൻതൈ നട്ടു.ശാഖാ ഭാരവാഹികളും നിർമ്മാണക്കമ്മിറ്റി ഭാരവാഹികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. പൂവച്ചൽ ശാഖയിൽ നടന്ന പ്രത്യേക ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് സി.ആർ.ഉദയകുമാർ,സെക്രട്ടറി ശശീന്ദ്രൻ,വനിതാസംഘം പ്രസിഡന്റ് ദേവകി എന്നിവർ നേതൃത്വം നൽകി.