photo

നെടുമങ്ങാട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി നെടുമങ്ങാട് ഏരിയാ കമ്മിറ്റിയുടെ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമുഖരെ ആദരിച്ചു.എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ട്ർ ബോർഡ് മെമ്പറും മുതിർന്ന അഭിഭാഷകനുമായ അഡ്വ.വി.എ.ബാബുരാജ്, സൈനിക സേവന മികവിലൂടെ രാഷ്ട സേവനം നടത്തിയ കേണൽ ദേവദാസ്,അദ്ധ്യാപന രംഗത്ത് നെടുമങ്ങാട് താലൂക്കിൽ 52 വർഷത്തെ സേവനം അനുഷ്ഠിച്ച ദർശന സ്കൂൾ സ്ഥാപകരായ ബി.ശശിധരൻ നായർ, മോഹനകുമാരി ടീച്ചർ, 51 വർഷം ഹിന്ദി അദ്ധ്യാപകനായ നെടുമങ്ങാട് സുരേന്ദ്രൻ എന്നിവരെ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ.ഉദയകുമാർ ആദരിച്ചു.ജില്ലാ കമ്മറ്റി അംഗങ്ങളായ ബി.എസ്.ബൈജു,അഡ്വ.ബാജി രവീന്ദ്രൻ,മണ്ഡലം വൈസ് പ്രസിഡന്റും നെടുമങ്ങാട് നഗരസഭ കൗൺസിലറുമായ സുമയ്യാ മനോജ്,ഏരിയാ പ്രസിഡന്റുമാരായ ഹരിപ്രസാദ്, കുറക്കോട് ബിനു,ജനറൽ സെക്രട്ടറി പൂവണത്തല ഹരി,വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.