തിരുവനന്തപുരം: ചൊവ്വര, ചപ്പാത്ത് രശ്മിയിൽ പരേതനായ ശിവദാസന്റെ ഭാര്യയും ചെറുന്നിയൂർ താന്നിമൂട്ടിൽ പരേതനായ നാരായണൻ മുതലാളിയുടെ മകളുമായ ഇന്ദിര (83) പേട്ട അക്ഷരവീഥിയിലെ തിരുവോണം വീട്ടിൽ നിര്യാതയായി. മക്കൾ: ഷീബ, മിനി, ജാനു, അഡ്വ. സൈനു, രശ്മി. മരുമക്കൾ: സനൽകുമാർ (റിട്ട. ലാൻഡ് യൂസ് ബോർഡ്), പരേതനായ ദിലീപ്, പരേതനായ മോഹനചന്ദ്രൻ (കാനറ ബാങ്ക്), അഡ്വ. ആനയറ ഷാജി (ബാർ കൗൺസിൽ വൈസ് ചെയർമാൻ), വിജയപ്രസാദ് (വെണ്ണില ഗ്രൂപ്പ്സ്). സഞ്ചയനം: 27ന് രാവിലെ 8.30ന് സ്വവസതിയിൽ.