hjj

വർക്കല: ശ്രീനാരായണഗുരുദേവന്റെ 93 ാമത് മഹാസമാധി ദിനം കെ.പി.സി.സി - ഒ.ബി.സി വിഭാഗം ആചരിച്ചു. വർക്കല, ആറ്റിങ്ങൽ മണ്ഡലങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ വടശ്ശേരികോണം ഗുരുമന്ദിരത്തിലെ ഗുരുദേവ വിഗ്രഹത്തിൽ പ്രവർത്തകരും ഭാരവാഹികളും പുഷ്പാർച്ചന നടത്തി. കെ.പി.സി.സി - ഒ.ബി.സി വിഭാഗത്തിന്റെ വർക്കല ബ്ലോക്ക് ചെയർമാൻ ലൈജു ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആറ്റിങ്ങൽ ബ്ലോക്ക് ചെയർമാൻ ബി. പ്രഭാഷ് മുഖ്യപ്രഭാഷണം നടത്തി. ജയൻ പ്രസാദ്,പ്രദീപ് എന്നിവർ സംസാരിച്ചു.