corona

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിൽ ആശങ്കയൊഴിയാതെ തലസ്ഥാനം. പരിശോധന കുറഞ്ഞ ദിവസമായിരുന്നിട്ട് പോലും ജില്ലയിലെ രോഗികളുടെ എണ്ണം 500 കടന്നു. ഇന്നലെ 533 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ 394 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.103 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു.5 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. 31 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗവ്യാപനം ആശങ്ക വർദ്ധിപ്പിക്കുന്നു. നാലുപേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. നെടുമങ്ങാട് സ്വദേശി സോമശേഖരൻ(73), തിരുമല സ്വദേശിനി ഭഗീരഥിയമ്മ(82), റസൽപുരം സ്വദേശിനി രമണി(65), കരിക്കകം സ്വദേശി സുരേഷ് ബാബു(57) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 305 പേർ സ്ത്രീകളും 228 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 47 പേരും 60 വയസിനു മുകളിലുള്ള 86 പേരുമുണ്ട്. ജില്ലയിൽ ഇന്നലെ 519 പേർക്ക് രോഗമുക്തിയുണ്ടായി.1,679 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 7147 പേർ ചികിത്സയിലുണ്ട്.

പുതുതായി നിരീക്ഷണത്തിലായവർ-1,747

ആകെ നിരീക്ഷണത്തിലുള്ളവ‌ർ-26,587

ആശുപത്രികളിൽ- 3,995

വീടുകളിൽ -22,051

സ്ഥാപനങ്ങളിൽ-541