v

വെഞ്ഞാറമൂട്: സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളിധരൻ നടത്തിയ പ്രസ്താവനകൾ കള്ളമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ വ്യാജപ്രസ്താവന നടത്തിയ വി.മുരളിധരൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വെെ.എഫ്.ഐ മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും വി.മുരളിധരന്റെ കോലം കത്തിക്കലും നടന്നു. വെഞ്ഞാറമൂട് മേഖലയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഡി.വെെ.എഫ്.ഐ മേഖലാ സെക്രട്ടറി ഷെെൻ രാജേന്ദ്ര,പ്രസിഡന്റ് ജി.അനീഷ്,ട്രഷറർ അരവിന്ദ് എന്നിവർ നേതൃത്വം നൽകി.