gg

നെടുമങ്ങാട് :കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹം നടത്തിയതിന് വധൂവരന്മാർ ഉൾപ്പടെ ഇരുനൂറ് പേർക്കെതിരെ നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.നഗരസഭയിലെ നെട്ട, മേലാങ്കോട് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു വിവാഹങ്ങളിലാണ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.സാമൂഹ്യ അകലം പാലിക്കാതെയും സാനിട്ടൈസർ ഉപയോഗിക്കാതെയും നടന്ന വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്ത ആളുകൾക്കെല്ലാം കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടു ദിവസമായി നഗരസഭ പരിധിയിൽ രോഗ വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് നെടുമങ്ങാട് സി.ഐ രാജേഷ് കുമാറിന്റെയും എസ്.ഐ സുനിൽ ഗോപിയുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രോട്ടോക്കോൾ പാലിക്കാതെ വിവാഹം നടത്തിയ വിവരം പുറത്ത് വന്നത്. മാസ്ക് ധരിക്കാതെയാണ് പലരും വിവാഹ ചടങ്ങിൽ പങ്കെടുത്തതെന്ന് പൊലീസ് പറഞ്ഞു.വധൂവരന്മാർക്ക് ഉൾപ്പടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.