കല്ലമ്പലം:മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നവീകരിക്കുന്ന ഒറ്റൂർ പഞ്ചായത്തിലെ വേടൻവിള - കാവുവിള നീറുവിള ഇൻഡോർ സ്റ്റേഡിയം റോഡ് നിർമ്മാണോദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഡെയ്സി സ്വാഗതവും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്. ഷാജഹാൻ നന്ദിയും പറഞ്ഞു.വർക്കല ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്മിത സുന്ദരേശൻ,വർക്കല ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എസ്.രാജീവ്,പ്രമീളചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.