വർക്കല:പ്രധാനമന്ത്റി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് സേവാസപ്താഹത്തിന്റെ ഭാഗമായി ബി.ജെ.പി വർക്കല മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി വലിയതുരപ്പിനു സമീപമുളള ഓവുകളും പരിസരവും വൃത്തിയാക്കി.സംസ്ഥാനകമ്മിറ്റി അംഗം ദാനശീലൻ,മണ്ഡലം പ്രസിഡന്റ് അജുലാൽ, മുനിസിപ്പൽതല കമ്മിറ്റി ഇൻചാർജ്ജ് കെ.ജി.സുരേഷ്,സൗത്ത് മണ്ഡലം പ്രസിഡന്റ് എസ്.കെ.എം.സുനിൽ, ഷൈൻസുദേവ്,ബിജു, സന്തോഷ്,തുളസി തുടങ്ങി നാല്പതോളം പ്രവർത്തകരുടെ നേതൃത്വത്തിലാണ് കാടുകയറിക്കിടന്ന ഓവുകളും പരിസരവും വൃത്തിയാക്കിയത്.