g

കടയ്ക്കാവൂർ: കനത്ത മഴയിൽ കടയ്ക്കാവൂരിലും അഞ്ചുതെങ്ങിലും വ്യാപക നാശനഷ്ടം. കടയ്ക്കാവൂർ പഞ്ചായത്തിലെ നാലാം വാർഡിൽ പുത്തൻ വിളകോളനിയിൽ സിന്ധു ദിലീപിന്റെ വീട് ഭാഗികമായി തകർന്നു. വീട്ടുകാർ പുറത്തായിരുന്നതിനാൽ ആളപായം ഉണ്ടായില്ല.കടയ്ക്കാവൂർ കൊച്ചുപാലത്തിന് സമീപവും ആനത്തലവട്ടം ഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്.

റേഷൻ ഹോൾസെയിൽ ഡിപ്പോയ്ക്ക് മുന്നിലുള്ള ഓട അടഞ്ഞതിനാൽ ശക്തമായ മഴത്തുണ്ടാകുന്ന വെള്ളകെട്ട് കാരണം ഗതാഗതം മണിക്കൂറുകളോളം മുടങ്ങി.