kinar-shucheekarikkunnu

കല്ലമ്പലം:കുടിവെള്ളം മുട്ടിയ നിർദ്ധന കുടുംബത്തിന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ താങ്ങായി.കുടവൂർ വെള്ളൂർക്കോണം ഏഴാം വാർഡിൽ താമസിക്കുന്ന നിർദ്ധന കുടുംബത്തിനാണ് പ്രവർത്തകർ തുണയായത്.പട്ടി കിണറ്റിൽ വീണതിനെ തുടർന്ന് ആറുമാസമായി കുടിവെള്ളം മുട്ടിയ കുടുംബത്തിന്റെ ദുരവസ്ഥ സി.പി.എം ബ്രാഞ്ച് സെക്രട്ടറി വിജിൻ കുടവൂർ ഡി.വൈ.എഫ്.ഐ പടയണി പ്രവർത്തകരെ അറിയിക്കുകയും പ്രവർത്തകരായ ദീപു കുമാർ,ശെൽ‌വൻ എന്നിവർ ചേർന്ന് മഴക്കാലത്ത് ആഴമുള്ള കിണർ വറ്റിച്ച് ചേറും ചെളിയും കോരിമാറ്റി വെള്ളം ഉപയോഗയോഗ്യമാക്കുകയായിരുന്നു.കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഇവർ നൂറോളം കുടുംബങ്ങളിൽ കിണറുകൾ സൗജന്യമായി വൃത്തിയാക്കിയിരുന്നു.