മലയിൻകീഴ്: തെരുവ് നായ് ശല്യത്തിന് അറുതിവരാതെ ഗ്രാമപ്രദേശങ്ങൾ. വഴി നടക്കാനാകാത്ത വിധം തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നു.മലയിൻകീഴ് വില്ലേജ് ഓഫീസ് വരാന്തയുംപരിസര പ്രദേശവും നായ്ക്കളുടെ
കേന്ദ്രമായിരിക്കുകയാണ്.കഴിഞ്ഞ ദിവസം വീട്ട് സാധനങ്ങൾ വാങ്ങി വില്ലേജ് ഓഫീസ് റോഡിലൂടെ നടന്നു പോവുകയായിരുന്ന ബൈജു ഭവനിൽ നാരായണൻനായർ(68)നായ്ക്കളുടെ കടിയേൾക്കാതെ രക്ഷപ്പെട്ടത് അരമണിക്കൂറിലേറെ നായ്ക്കളുമായി പോര് നടത്തിയ ശേഷമാണ്.കൂട്ടമായിട്ടെത്തിയ നായ്ക്കൾ അപ്രതിക്ഷിതമായി മുന്നിലേക്ക് ചാടിയെത്തുകയായിരുന്നു.നായ്ക്കളെ
മലയിൻകീഴ്,വിളപ്പിൽ,വിളവൂർക്കൽ,
പ്രവർത്തനം പൂർവ സ്ഥിതിയിലെത്താത്തതും തെരുവ് നായ്ക്കൾക്ക് വേണ്ടത്ര ഭഷണം കിട്ടാത്തതാണ് നായ്ക്കളുടെ ശൗര്യം വർദ്ധിക്കാൻ കാരണം.റോഡ് വക്കിൽ കിടക്കുന്ന മാലിന്യ പൊതിയും കടിച്ചെടുത്ത് ഓടുന്ന നായയുടെ പിന്നാലെ മറ്റ് നായ്ക്കൂട്ടവും ഓടുന്നത് പലപ്പോഴും യാത്രക്കാർ അപകടത്തിലാകാൻ കാരണമാകാറുണ്ട്.കാൽനട പോകന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെ നായ്ക്കളുടെ ആക്രമണത്തിന് വിധേയമാകാറുണ്ട്.മലയിൻകീഴ് -ശാന്തുമൂല
ശ്രീനാരായണ ലൈൻ,ശാന്തിനഗർ,മലയിൻകീഴ് ക്ഷേത്രജംഗ്ഷൻ,ബി.എസ്.എൻ.മലയിൻകീഴ്-ഊരുൂട്ടമ്പലം റോഡ്,പാപ്പനംകോട് റോഡ്,പാലോട്ടുവിള,മലയിൻകീഴ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിന്
മുൻവശം,പൊതുമാർക്കറ്റ്,ശ്രീചട്ടമ്പി സ്വാമി സ്മാരകം തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കളെ കൊണ്ട് ജനങ്ങൾക്ക് പൊറുതിമുട്ടിയ അവസ്ഥയിലാണ്.നായ്ശല്യം അമർച്ച ചെയ്യാൻ അധികൃതരുടെ ഭാഗത്ത് നിന്ന്
യാതൊരുനടപടിയുമുണ്ടാകുന്നില്ല.
പരിഹാരമുണ്ടാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.മലയിൻകീഴ് ശാന്തി നഗറിൽ തൊഴിൽ നഷ്ടപ്പെട്ട ഒരു
കൂട്ടം യുവാക്കൾ സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് ആരംഭിച്ച പച്ചക്കറി കൃഷി തെരുവ് നായ്ക്കൾ നശിപ്പിക്കുകയാണ്.കൃഷിയിടത്തിൽ കുപ്പികളിൽ നീല വെള്ളം നിറച്ച് വച്ചിട്ടും ഫലമുണ്ടായില്ല.നിരവധി പേർ
നായ്ക്കളുടെ കടിയേറ്റ് നിത്യേന ചികിൽസതേടി സർക്കാർ ആശുപത്രികളിൽ എത്തുന്നുണ്ട്.ഇവർക്ക് വേണ്ടുന്ന കുത്തിവയ്പ്പിനുള്ള മരുന്നില്ലാതെ മറ്റ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് പലരും.എന്നാൽ പ്രഥമിക ചികിൽസയ്ക്ക് ശേഷം ജനറൽ,മെഡിക്കൽ കോളേജ് ആശുപത്രികളിലും പോകുന്നവരുമുണ്ട്.തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരമുണ്ടാക്കണ മെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരണം:
മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ തെരുവ് നായ്ക്കളുടെ ശല്യത്തിന് നടപടി സ്വീകരിക്കും.വന്ധ്യംകരിയ്ക്കാ
എസ്.രാധാകൃഷ്ണൻനായർ.
പ്രസിഡന്റ് , മലയിൻകീഴ് ഗ്രാമപഞ്ചായത്ത്.