g-sudhakaran

തിരുവനന്തപുരം: അടിമുടി ബലക്ഷയമുള്ള പാലാരിവട്ടം പാലം പൂർണമായും പൊളിച്ചു പണിയണമെന്ന സർക്കാർ നിലപാട് അംഗീകരിച്ച സുപ്രീം കോടതി വിധി, പിണറായി സർക്കാരിന്റെയും, പൊതുമരാമത്ത് വകുപ്പിന്റെയും ശരിയായ ഭരണ തീരുമാനത്തിന്റെ വിജയമാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.

. 2100 ലധികം വിള്ളലുകളാണ് പാലത്തിലുണ്ടായിരുന്നത്. 9 മാസം കൊണ്ട് പഴയ പാലം പൊളിച്ച് പുതിയത് നിർമ്മിക്കാമെന്ന് ഇ.ശ്രീധരൻ അംഗീകരിക്കുകയും , മന്ത്രിസഭായോഗം അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. 18 കോടി രൂപ അദ്ദേഹം ആദ്യം മുടക്കാമെന്നും, ഉടനെ പണം ആവശ്യമില്ലെന്നും പറഞ്ഞു. അത് നടന്നിരുന്നെങ്കിൽ പാലം പണി ഇപ്പോൾ പൂർത്തിയാകുമായിരുന്നു. വിലപ്പെട്ട 8 മാസക്കാലം തടസപ്പെടുത്തിയെന്ന് മാത്രമാണ് കീഴ്‌ക്കോടതിയുടെ വിധി കൊണ്ടുണ്ടായത്. സുപ്രീംകോടതി പ്രൊഫഷണലിസം അംഗീകരിച്ചു. നിയമം ഉയർത്തിപ്പിടിച്ചു. ഇതിന് വേണ്ടി വാദിച്ച അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ, പ്രത്യേകമായി ഇടപെട്ട ഗവ. പ്ലീഡർ മനോജ്, സ്റ്റേറ്റ് അറ്റോർണി എന്നിവരുടെ സേവനങ്ങളെ വിലമതിക്കുന്നു. പുതിയ കാലത്തെ പുതിയ നിർമ്മാണവുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.