vellam-kayariya-nilayil

കല്ലമ്പലം: വീടിനു ചുറ്റും വെള്ളം കയറിയതിനാൽ പുറത്തിറങ്ങാനാകാതെ കുടുംബം ദുരിതത്തിൽ. മാവിൻ മൂട് പന്തുവിള ലതാനിവാസിൽ ലതയും മകനുമാണ് വീട്ടിലകപ്പെട്ടത്. മഴ തുടരുന്ന സാഹചര്യത്തിൽ ഏതു നിമിഷവും വീടിനുള്ളിലേക്കും വെള്ളം കയറാവുന്ന സ്ഥിതിയാണ്. ഇപ്പോൾ തന്നെ മുട്ടോളം വെള്ളം ഉയർന്നിട്ടുണ്ട്. കിണറ്റിലെ വെള്ളത്തിലും മാലിന്യം കലർന്നു. വാർഡ്‌ മെമ്പർക്കും നാവായിക്കുളം പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. വെള്ളത്തിലൊഴുകി വന്ന മാലിന്യങ്ങൾ വീടിനു ചുറ്റും കുന്നു കൂടിയതിനാൽ കൊതുകു ശല്യവും വർദ്ധിച്ചിട്ടുണ്ട്. പകർച്ചവ്യാധി ഭീഷണിയിലാണ് കുടുംബം. ഇതിന് പരിഹാരം കാണണമെന്ന് ബി.ജെ.പി ചിറ്റായിക്കോട് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.