e

സ്വകാര്യ സംരംഭകർക്കും സ്വാഗതം

തിരുവനന്തപുരം:കേരളത്തിൽ വൈദ്യുതി വാഹനവിപ്ലവത്തിന് ഊർജ്ജം പകരാൻ

ഈ വർഷം അവസാനത്തോടെ വൈദ്യുതി ബോർഡ് 100 ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ (ഇ.വി.സി.എസ്)​ തുറക്കും. ആദ്യത്തേത് തിരുവനന്തപുരത്ത് നേമത്തും രണ്ടാമത്തേത് കൊല്ലത്ത് ഓലൈയിലും മൂന്നാമത്തേത് കൊച്ചിയിൽ പാലാരിവട്ടത്തും കെ.എസ്.ഇ.ബി സ്റ്റേഷനോടു ചേർന്നു ആരംഭിച്ചു. കോഴിക്കോട്,​ കണ്ണൂർ,​ തൃശൂർ എന്നിവിടങ്ങളിൽ നിർമ്മാണം പുരോഗമിക്കുന്നു.

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങുന്നത്. ഉദ്ഘാടനത്തിനു ശേഷം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.ദേശീയ പാതകളുടെ വശങ്ങളിലാവും കൂടുതൽ സ്റ്റേഷനുകൾ. ബോർഡിന്റെ സ്ഥലങ്ങൾക്ക് പുറമെ സ്വകാര്യസ്ഥലങ്ങൾ പാട്ടത്തിനെടുത്തും സ്റ്റേഷനുകൾ ആരംഭിക്കും

സ്വകാര്യവക്തികൾക്കും സ്റ്റേഷൻ ആരംഭിക്കാം.വൈദ്യുതി കെ.എസ്.ഇ.ബി നൽകും.

സ്റ്റേഷനുകളിൽ കെ.എസ്.ഇ.ബി വൈദ്യുതിക്ക് യൂണിറ്റിന് 5 രൂപയായിരിക്കും. സ്വകാര്യ സംരംഭകരുടെ നിരക്ക് തീരുമാനിച്ചിട്ടില്ല.

 2022ൽ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ

2022 ആകുമ്പോൾ 10 ലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിൽ ഉണ്ടാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. വൈദ്യുതിയിലോടുന്ന ടു-വീലറും​ കാറും ഇപ്പോൾ തന്നെ സ്വകാര്യ വ്യക്തികൾക്കുണ്ട്. എണ്ണം കുറവാണെന്ന് മാത്രം. സ്മാർട്ട് സിറ്റിയുടെ ഭാഗമായി കഴിഞ്ഞ മാസം 15 ഇ-ഓട്ടോറിക്ഷകൾ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. കെ.എസ്.ആർ.ടി.സിക്ക് 10 ഇ-ബസുകളും ഉണ്ട്.

നിരവധി കമ്പനികൾ ഇ - വാഹനങ്ങൾ ഇറക്കി സംസ്ഥാനത്തും വിപണി തുറന്നു.

സ്‌ക്വാഡ് വാഹനങ്ങൾ വൈദ്യുതിയിൽ

മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള സ്‌ക്വാഡിനായി 66 വൈദ്യുതി വാഹനങ്ങൾ വാടകയ്ക്ക് എടുക്കും. 25 എണ്ണം എത്തി. കേന്ദ്രസർക്കാർ സ്ഥാപനമായ എനർജി എഫിഷൻസി സർവീസ് ലിമിറ്റഡ് മുഖേന അനർട്ടാണ് വാഹനങ്ങൾ എത്തിക്കുന്നത്. 65 ടാറ്റ നെക്‌സൺ കാറുകളും ഒരു ഹുണ്ടായ് കാറുമാണ് എത്തുക. 29ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

ചെലവ് 20 - 30 ലക്ഷം