covid-19

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിലെ അഞ്ചുപ്രതികളെയും ഒരുമിച്ചു കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് സമർപ്പിച്ച അപേക്ഷ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) മാറ്റിവച്ചു. അഞ്ചാംപ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കസ്റ്റഡി അപേക്ഷ രണ്ട് ദിവസം കഴിഞ്ഞേ പരിഗണിക്കു.എല്ലാപ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘം തീരുമാനിച്ചിരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ പറഞ്ഞു. അഞ്ചാംപ്രതിയും സ്ഥാപന ഉടമയുടെ മകളുമായ റിയാ തോമസിനെ 17 ന് രാത്രി നിലമ്പൂരിലെ ഭർതൃഗൃഹത്തിൽ നിന്നാണ് അന്വേഷണസംഘം അറസ്റ്റുചെയ്തത്. ജില്ലാപൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം 18 ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കി. അട്ടക്കുളങ്ങര സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്.