വർക്കല: ടി.എ മജീദ്സ്മാരക സൊസൈറ്റി വർക്കല ഏർപ്പെടുത്തിയ ടി.എ.മജീദ് പുരസ്ക്കാരം ഇന്ന് മന്ത്രി തിലോത്തമന് സമർപ്പിക്കും .തിരുവനന്തപുരംഎംഎൻസ്മാരകത്തിൽ വൈകുന്നേരം 4 ന് നടക്കുന്ന യോഗത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മന്ത്രിക്ക് അവാർഡും, പ്രശസ്തിപത്രവും, അവാർഡുതുകയും കൈമാറും. ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറിയും സ്മാരക സൊസൈറ്റി പ്രസിഡന്റുമായ ജി ആർ അനിൽ അധ്യക്ഷത വഹിക്കും. അവാർഡ് നിർണയ കമ്മിറ്റി കൺവീനർ പ്രൊഫസർ വിശ്വമംഗലം സുന്ദരേശൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി ഇടമന, സിപിഐ മണ്ഡലം സെക്രട്ടറി ഇ എം റഷീദ്, അസിസ്റ്റന്റ് സെക്രട്ടറി വി മണിലാൽ, സി പി ഐ ജില്ലാ കൗൺസിൽ അംഗം വി രഞ്ജിത്ത് എന്നിവർ പങ്കെടുക്കും.