gh

വർക്കല: ചെമ്മരുതി ബ്രാന്റ് കുത്തരി 24 ന് വിപണിയിലേക്ക്.ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയിലൂടെ കർഷകർ ഉത്പാദിപ്പിച്ച മേൽത്തരം നെല്ല് കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് കൃഷി ഭവൻ നേരിട്ടെടുത്ത് പഞ്ചായത്തിലെ കുടുംബശ്രി യൂണിറ്റുകൾ വഴി ചെമ്മരുതി ബ്രാൻഡ് കുത്തരിയായി വിപണിയിൽ ഇറക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം പറഞ്ഞു.തികച്ചും മായം കലരാത്ത നാടൻ കൂത്തരിയുടെ വിപണനോദ്ഘാടനം 24 ന് ഉച്ചയ്ക്ക് 2 ന് വി. ജോയി എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി.പി.മുരളി, വി.രഞ്ജിത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം കുടുംബ ശ്രീ ചെയർപേഴ്സൺ ബേബി സേനൻ എന്നിവർ പങ്കെടുക്കും.