പാറശാല: ഉദിയൻകുളങ്ങരയിൽ സി.പി.എം വക പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച ആശയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ കോൺഗ്രസ് ചെങ്കൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉദിയൻകുളങ്ങരയിൽ നടന്ന പ്രതിഷേധ യോഗം മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എസ്. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി രമണി പി.നായർ, ലക്ഷ്മി, മുൻ എം.എൽ.എ ആർ. സെൽവരാജ്, കെ.പി.സി.സി സെക്രട്ടറിമാരായ ആർ. വൽസലൻ, അഡ്വ. എസ്.കെ. അശോക് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് വി. ശ്രീധരൻ നായർ, മണ്ഡലം പ്രസിഡന്റ് അഡ്വ. എൻ. പിരഞ്ജിത് റാവു, എം. പുഷ്പാറാണി എന്നിവർ സംസാരിച്ചു.