mullappalli-ramachandran

തിരുവനന്തപുരം: പ്രവർത്തനം മെച്ചപ്പെടുത്താൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ ഗ്രേഡിംഗിന്റെ ആദ്യഫലം പുറത്തുവന്നു. 45 കെ.പി.സി.സി ഭാരവാഹികളിൽ 16പേർ ചുവപ്പുവിഭാഗത്തിലായി.മികച്ച പ്രവർത്തനത്തിനുള്ള പച്ചവിഭാഗത്തിൽ 9 ഭാരവാഹികളും ശരാശരിയുള്ള മഞ്ഞവിഭാഗത്തിൽ 20 പേരുമുണ്ട്. ചുവപ്പുവിഭാഗത്തിലായവർക്ക് തിരുത്തൽ നടപടികൾ നിർദ്ദേശിക്കുമെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു.

അതേ സമയം ഡി.സി.സികളുടെ പ്രവർത്തനത്തിൽ ചുവപ്പുവിഭാഗത്തിൽ ആരുമില്ല. 9ഡി.സി.സികൾ പച്ചയിലും അഞ്ച് ജില്ലകൾ മഞ്ഞ വിഭാഗത്തിലുമായി.ഡി.സി. സി ഭാരവാഹികൾ, ബ്ളോക്ക് പ്രസിഡന്റുമാർ എന്നിവരുടെ ഗ്രേഡിംഗ് പരിശോധന ഒക്ടോബർ നാലുമുതൽ 22വരെ നടക്കുമെന്ന് ഗ്രേഡിംഗ് ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറി സജീവ് ജോസഫ് അറിയിച്ചു.