j

തിരുവനന്തപുരം: കൗമുദി ടി.വി നടത്തുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഫെസ്റ്റിവൽ ലോഗോ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നടൻ അജു വർഗീസ് പുറത്തുവിട്ടു.

'ജീവിതം' എന്ന വിഷയത്തെ ആധാരമാക്കി 20 മിനിട്ടിൽ നിൽക്കുന്ന ഷോർട്ട് ഫിലിം നിർമ്മിച്ച് അയയ്‌ക്കുക. മറ്റൊരിടത്തും പ്രദർശിപ്പിച്ചതാകരുത്.

മലയാള സിനിമയിലെ പ്രഗത്ഭ സംവിധായകരുടെ ജഡ്ജിംഗ് പാനൽ മികച്ച ഫിലിം തിരഞ്ഞെടുക്കും. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. മികച്ച സംവിധായകൻ,​ ഛായാഗ്രാഹകൻ,​ നടൻ,​ നടി എന്നിവരേയും തിരഞ്ഞെടുക്കും.

തിരഞ്ഞെടുത്ത ഫിലിമുകൾ കൗമുദി ചാനൽ, കൗമുദി ഡിജിറ്റൽ മീഡിയ,​ കേരളകൗമുദി പത്രം എന്നിവ വഴി പ്രൊമോട്ട് ചെയ്യും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 21

വിശദവിവരങ്ങൾക്ക്

ഇ-മെയിൽ tvnewskaumudy@gmail.com
ഫോൺ
9947200500