crime

കൂത്തുപറമ്പ്: പുറക്കളം തിരൂർക്കുന്ന് മഹാഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർന്നു. റോഡരികിലും ക്ഷേത്രത്തിന് മുൻപിലും സ്ഥാപിച്ച രണ്ട് ഭണ്ഡാരങ്ങളാണ് അപഹരിച്ചത്. ഇന്നലെ കാലത്താണ് കവർച്ച ക്ഷേത്രഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തുള്ള കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിലും മോഷണശ്രമം ഉണ്ടായി. മോഷ്ടാവ് ഭണ്ഡാരത്തിന്റെ പൂട്ട് പൊളിക്കാൻ ശ്രമിക്കുന്നതിനിടയിൽ സെക്യൂരിറ്റി ജീവനക്കാരൻ ടോർച്ച് അടിച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കതിരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.