തിരുവനന്തപുരം:കേന്ദ്ര സർക്കാർ ഭരിക്കുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷക ബില്ലിൽ പ്രതിഷേധിച്ച എം.പിമാരെ സസ്‌പെൻഡ് ചെയ്തത് പ്രതികാര നടപടിയാണ്. എതിർ ശബ്ദങ്ങളെ ഭയക്കുന്ന ഭീരുക്കളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചു. സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ നേട്ടത്തിൽ യു.ഡി.എഫിന് ഭയമാണ്. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസും, ബി.ജെ.പിയും ഒറ്റക്കെട്ടാണെന്നും കോടിയേരി പറഞ്ഞു. എം.എൽ.എ മാരായ ബി.സത്യൻ, ഐ.ബി.സതീഷ്, സി.കെ.ഹരീന്ദ്രൻ, ഡി.കെ.മുരളി, കെ.ആൻസലൻ, വി.കെ.പ്രശാന്ത്, മേയർ കെ.ശ്രീകുമാർ , കോലിയക്കോട് കൃഷ്ണൻ നായർ, വി.കെ.മധു, ബി.പി.മുരളി, ആർ.രാമു, എൻ. രതീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.