ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഴമലയ്ക്കൽ കത്തിയ്ക്കംപാറ കാവിൻമൂല വീട്ടിൽ ആർ. സുജാത (52)യ്ക്ക് ഗ്രാമ പഞ്ചായത്തിന്റെ അന്താഞ്ജലി. കോൺഗ്രസ്(എസ്)ന്റെ സജീവ പ്രവർത്തകയായും പോങ്ങോട് വാർഡ് മെമ്പറായ സുജാതയെ നെഞ്ചുവേദനയെ തുടർന്നാണ് ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചത്. തിങ്കളാഴ്ച രാത്രി 8.30 ഓടെ ആശുപത്രിയിൽ മരിച്ചു. മെഡിക്കൽ കോളേജിൽ നിന്നും കൊവിഡ് ടെസ്റ്റിന് ശേഷം വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം ഉഴമലയ്ക്കൽ പഞ്ചായത്ത് ഓഫിസിൽ പൊതുദർശനത്തിന് വച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കോൺഗ്രസ്(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, പാളയം രാജൻ, ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, സി.പി.എം വിതുര ഏരിയാ സെക്രട്ടറി എൻ. ഷൗക്കത്തലി, ഇ. ജയരാജ്, റഹിം. ശേഖരൻ, ബി.ബി. സുജാത, എസ്. സുനിൽകുമാർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. വൈകിട്ട് നടന്ന അനുശോചന യോഗത്തിൽ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. റഹിം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി.ബി. സുജാത, ഉഴമലയ്ക്കൽ വേണുഗോപാൽ, എസ്.മനോഹരൻ, എസ്. സുനിൽകുമാർ, എൻ. ബാബു, പുതുക്കുളങ്ങര അനിൽകുമാർ, ദിലീപ്, കെ.ജി. വിജയൻ, ഡി. ആന്റണി, റസ്സൻകുഞ്ഞ്, രാജീവ് സത്യൻ, മനിലാ ശിവൻ, ശ്രീകണ്ഠൻ, ഒ.എസ്. ലത, ബീന, സിമി, ഷൈജ, ഷൈലജ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുനിമോൾ തുടങ്ങിയവർ പങ്കെടുത്തു.