ചിറ്റൂർ: നടുപ്പുണി ചെക്ക് പോസ്റ്റിൽ അരിക്കടത്തിന്റെ മറവിലെത്തിച്ച 66 കിലോ കഞ്ചാവുമായി ആലത്തൂർ സ്വദേശി ഹക്കീം, തൃശൂർ സ്വദേശി ജോസഫ് വിൽസൺ, നാമക്കൽ സ്വദേശി ലോകേഷ്, ശിവഗംഗ സ്വദേശി മലൈചാമി എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
ആന്ധ്രയിൽ നിന്ന് അരി ലോറിയിലും ആഡംബര കാറിലുമായി വടക്കാഞ്ചേരിയിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവിന് 75 ലക്ഷം വില വരും. ലോറിയിൽ നിന്ന് 56 കിലോയും കാറിൽ നിന്ന് പത്തുകിലോയുമാണ് കണ്ടെടുത്തത്.
സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ്, ഇൻസ്പെക്ടർ എ.ഷൗക്കത്തലി, പി.ഒ.മാരായ ജിഷു ജോസഫ്, ഡി.മേഘനാഥ്, എസ്.മൻസൂറലി, വെള്ളക്കുട്ടി, സി.ഇ.ഒ.മാരായ ടി.എസ്.അനിൽകുമാർ, എസ്.രാജേഷ്, അഖിൽ, എ.ബിജു, ദിലീപ്, അഷ്‌റഫലി, രാധാകൃഷ്ണൻ, ഡ്രൈവർ രാഹുൽ ആർ.മന്നത്ത് എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.