തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ പാടില്ലാത്ത ആൾക്കൂട്ട സമരങ്ങൾ വർദ്ധിക്കുന്ന പ്രശ്‌നം
നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും സമരം നടത്തുന്നവരും മാദ്ധ്യമങ്ങളും ഗൗരവത്തോടെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് തിരുവനന്തപുരത്താണ്. തിങ്കളാഴ്ച വരെയുള്ള 39,258 ആക്ടീവ് കേസുകളിൽ 7047 പേർ തിരുവനന്തപുരത്താണ്. അതായത് 18 ശതമാനം കേസുകൾ. തിങ്കളാഴ്ച വരെ റിപ്പോർട്ട് ചെയ്‌ത 553 മരണങ്ങളിൽ 175ഉം ജില്ലയിലാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ആൾക്കൂട്ടമുണ്ടാക്കിക്കൊണ്ട് കഴിഞ്ഞ കുറേ നാളുകളായി നടത്തിവരുന്ന സമരങ്ങളെ ഗൗരവത്തോടെ കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.