തിരുവനന്തപുരം : കേന്ദ്ര സർക്കാർ തൊഴിൽ നിയമങ്ങൾ റദ്ദുചെയ്യുന്നതിനും സ്വകാര്യവത്കരണ ത്തിനുമെതിരെ രാജ്യവ്യാപകമായിതൊഴിലാളി സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ ഇന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. ഏജീസ് ആഫീസിനു മുമ്പിലെ പ്രക്ഷോഭം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ ചെയർമാൻ വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിക്കും. നഗരത്തിൽ ജി.പി.ഒ, റയിൽവേ സ്റ്റേഷൻ, പി.എം.ജി, എയർ പോർട്ട് എന്നിവിടങ്ങളിൽ സമരം നടക്കും. സേവ, എൻ.എൽ.സി, കെ.ടി.യു.സി, യു.ടി.യു.സി,എച്ച്.എം.എസ്.തുടങ്ങിയ സംയുക്ത ട്രേഡ് യൂണിയനിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും. 11 മണി മുതൽ 11.30 വരെയാണ് പ്രക്ഷോഭം. ജില്ലയിൽ നിയോജക മണ്ഡലം, മണ്ഡലം കേന്ദ്രങ്ങളിലും പ്രക്ഷോഭങ്ങൾ നടക്കും.