തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെരിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ. അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബർ 31നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ നൽകണം. വിശദമായ വിജ്ഞാപനവും, അപേക്ഷാഫോറവും www.bcdd.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോൺ: എറണാകുളം മേഖലാ ഓഫീസ് 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ് 0495 2377786.
ഫോക്ലോർ അക്കാഡമി പുരസ്കാരത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള ഫോക്ലോർ അക്കാഡമി നാടൻ കലാകാര പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി മുതൽ ഡിസംബർവരെയുള്ള കാലയളവാണ് അവാർഡിനായി പരിഗണിക്കുക. മംഗലംകളി, എരുതുകളി, കുംഭപാട്ട്, പണിയർകളി, പളിയനൃത്തം, മാന്നാർകൂത്ത് തുടങ്ങിയ കലകളിലും തെയ്യം, പൂരക്കളി, പടയണി നാടൻപാട്ട്, മുടിയേറ്റ്, കുത്തിയോട്ടം തുടങ്ങിയ നാടൻകലകളിലും പ്രാവീണ്യം തെളിയിച്ചവർക്ക് അപേക്ഷിക്കാം. കലാകാരന്റെ പേര്, വിലാസം, ജനനത്തീയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ടെലഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കലാരംഗത്ത് പരിചയം തെളിയിക്കുന്ന കോർപ്പറേഷൻ/മുനിസിപ്പൽ/ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ പരിചയപ്പെടുത്തൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ചേർക്കണം.
ഗുരുപൂജ പുരസ്കാരത്തിന് അറുപത് വയസ് പൂർത്തിയായിരിക്കണം.
യുവപ്രതിഭാ പുരസ്കാര പ്രായപരിധി 18- 40
കലാപഠനഗവേഷണ ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് 2017 മുതൽ 2019 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പരിഗണിക്കുക.
അപേക്ഷകൾ നവംബർ 10 നുള്ളിൽ സെക്രട്ടറി, കേരള ഫോക്ലോർ അക്കാഡമി, പി.ഒ. ചിറക്കൽ, കണ്ണൂർ11 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 0497 2778090.