കോവളം: വിഴിഞ്ഞം സ്വദേശിയുടെ പണം മോഷ്ടിച്ച കേസിൽ ഗുണ്ടാ നിയമ പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞെത്തിയാൾ വീണ്ടും പൊലീസ് കസ്റ്റഡിയിലായി. വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശി ഇൻഷാദാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലായത്. ശിക്ഷ കഴിഞ്ഞ് പുറത്ത് വന്ന ഇയാൾ മെഡിക്കൽ കോളേജ് സ്‌റ്റേഷൻ പരിധിയിൽ അനാശാശ്യ പ്രവർത്തനം നടത്തിയതിന് അറ്റസ്റ്റിലായിരുന്നു. തുടർന്നാണ് വിഴിഞ്ഞം എസ്.ഐ സജി.എസ്.എസിന്റെ നേതൃത്വത്തിൽ ഇൻഷാദിനെ കസ്റ്റഡിയിൽ വാങ്ങിയത്.