1111

പാലോട്:സാമൂഹിക കർമ്മ മണ്ഡലത്തിലെ ധീരമായ ഇടപെടലുകളാണ് പത്രാധിപർ കെ.സുകുമാരനെ ചരിത്രത്തിൽ ചിരപ്രതിഷ്ഠനാക്കിയതെന്ന് ഡി.കെ.മുരളി എം.എൽ.എ പറഞ്ഞു. പത്രാധിപർ ചർച്ചാവേദിയുടെ ആഭമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണവും പത്രാധിപർ കെ.സുകുമാരന്റെ മുപ്പത്തി ഒൻപതാമത് ചരമ വാർഷികദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള പത്രപ്രവർത്തനത്തിൽ പുതിയ പന്ഥാവ് വെട്ടിത്തുറന്ന മഹാനായിരുന്നു പത്രാധിപരെന്നും മുരളി പറഞ്ഞു.മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ കെ.സുകുമാരൻ സ്മാരക അവാർഡ് നേടിയ നെടുമങ്ങാട് ലേഖകൻ എസ്.ടി.ബിജുവിനെ പൊന്നാട ചാർത്തി ആദരിച്ചു.പത്രാധിപർ സ്മാരക ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ഇ.സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.പുലിയൂർ ജി.പ്രകാശ്, കൗമുദി ടി.വി പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ,ഏരിയാ മാനേജർ പ്രദീപ് കാച്ചാണി,മനോജ് ടി.പാലോട്,വിതുര ലേഖകൻ മണിലാൽ എന്നിവർ സംസാരിച്ചു.പാലോട് ലേഖകൻ ഡി.ഐ.ജിജി നന്ദി പറഞ്ഞു.