skill-development

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ചിൽ സ്ത്രീകൾക്കായി വിവിധ വിഷയങ്ങളിൽ ഹ്രസ്വകാല ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നു. അഭിമുഖങ്ങൾ ആത്മവിശ്വാസത്തോടെ നേരിടാൻ സഹായിക്കുന്ന മൂന്ന് ദിവസത്തെ ഇന്റർവ്യൂ മാനേജ്മെന്റ് പ്രോഗ്രാം, പ്ലസ് ടു/ ഡിഗ്രി പാസായവർക്കായുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ്, പ്ലസ് ടുവിന് ശേഷം എന്ത് പഠിക്കണമെന്നതിനെപറ്റിയുള്ള കരിയർ കൗൺസിലിംഗ് എന്നീ കോഴ്സുകളാണ് സംഘടിപ്പിക്കുന്നത്. ഫോൺ: 0471 2365445, 9496015051, 9496015002.