തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ, സെനറ്റ് തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം ആവർത്തിച്ച് എസ്.എഫ്.ഐ. നോമിനേഷൻ നൽകിയപ്പോൾ തന്നെ ചെയമാൻ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, പതിനഞ്ച് എക്‌സിക്യൂട്ടിവിൽ പതിമൂന്നിലും, അക്കൗണ്ട്‌സ് കമ്മിറ്റി, സ്റ്റുഡന്റ്‌സ് കൗൺസിൽ എന്നീ സീറ്റുകളിൽ മുഴുവനും, സെനറ്റിൽ പത്തിൽ എഴിലും എസ്.എഫ്.ഐ പാനലിന് എതിരുണ്ടായിരുന്നില്ല. ഭാരവാഹികൾ: അനില രാജു (ചെയർപേഴ്‌സൺ,ടി.കെ എം.എം കോളേജ് ആലപ്പുഴ), നകുൽ ജയചന്ദ്രൻ (ജനറൽ സെക്രട്ടറി, ഗവ സംസ്‌കൃത കോളേജ് തിരുവനന്തപുരം), ആയിഷ ബാബു (എസ്.എൻ കോളേജ് കൊല്ലം), ശ്രുതി പി.വി (ഇക്ബാൽ കോളേജ്), ദൃശ്യമോൾ ടി.കെ (എൻ.എസ്.എസ് കോളേജ് പന്തളം ). വൈസ് ചെയർമാൻമാരായും എതിരില്ലാതെ വിജയിച്ചു.