തിരുവനന്തപുരം:ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ ഭരണസമിതിയുടെ ആദ്യയോഗം ഇന്നലെ ചേർന്നു. ചേർന്നത് അനൗപചാരിക യോഗമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ജില്ലാ ജഡ്ജിയും ഭരണസമിതി ചെയർമാനുമായ കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ പ്രതിനിധി പി.കെ.മാധവൻ നായർ, കൊട്ടാരം പ്രതിനിധി ആദിത്യ വർമ്മ, തന്ത്രി തരണനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. കേന്ദ്ര സർക്കാർ പ്രതിനിധിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേസമയം മൂന്നംഗ ഉപദേശക സമിതിയും അവരുടെ യോഗം ചേർന്നിരുന്നു.ചെയർമാൻ ജസ്റ്രിസ് (റിട്ട) എൻ.കൃഷ്ണൻ നായർ, മുൻ ടൂറിസം സെക്രട്ടറി ടി.ബാലകൃഷ്ണൻ നായ‌ർ, ചാർട്ടേഡ് അക്കൗണ്ടന്റ ലക്ഷ്മീ നാരായണൻ എന്നിവരാണ് യോഗം ചേർന്നത്. ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കൂടി എത്തുന്നതോടെ ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗവും നടക്കും.