k-t-jaleel

തിരുവനന്തപുരം: സി.പി.എമ്മും മുന്നണിയും ആവശ്യപ്പെട്ടാൽ രാജി വയ്ക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ.രാഷ്ട്രീയ ആരോപണങ്ങളുടെ പേരിൽ രാജിയില്ല. മനഃസാക്ഷിയുടെ മുന്നിൽ താൻ പ്രതിക്കൂട്ടിലല്ല. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും ചാനൽ അഭിമുഖങ്ങളിൽ മന്ത്രി പറഞ്ഞു.

വിവാദത്തെ വിശ്വാസവുമായി ബന്ധപ്പെടുത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. മൊഴി കൊടുക്കാൻ പോകുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഖുറാൻ വിതരണത്തിൽ അപാകതയില്ല. നടന്നത് പതി​റ്റാണ്ടുകളായുള്ള സാംസ്‌കാരിക വിനിമയം മാത്രമാണ്. ഇക്കാര്യത്തിൽ പ്രോട്ടോക്കോൾ ലംഘനമോ നിയമലംഘനമോ ഉണ്ടായിട്ടില്ല. ഖുറാൻ സി–ആ്റ്റപിലെത്തിക്കാൻ താൻ തന്നെയാണ് നിർദേശിച്ചത്. മന്ത്രിയെന്ന നിലയിൽ നിർവഹിക്കേണ്ട ചുമതല മാത്രമാണ് നിർവഹിച്ചത്.

സ്വർണക്കടത്തിൽ ഒരു പങ്കുമില്ലെന്ന് മന്ത്രി ആവർത്തിച്ചു. സമ്മാനങ്ങളോ പണമോ സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ തനിക്ക് ഒരു ധാർമികബാധ്യതയുമില്ല. എൻഐഎയെ അവിശ്വസിക്കാൻ പ്രത്യേകിച്ച് കാരണമില്ല. തനിക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നിൽക്കാണുന്നു. ഇത് മറികടക്കാനാണ് ലീഗ് തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്.

കോൺസുൽ ജനറലുമായി തനിക്ക് 2017 മുതൽ ബന്ധമുണ്ടായിരുന്നു. ഷാർജാ സുൽത്താൻ കേരളം സന്ദർശിച്ച സമയത്ത് മിനിസ്​റ്റർ ഇൻ വെ്റ്റയിംഗായി നിയോഗിച്ചിരുന്നത് തന്നെയാണ്. 2017 മുതൽ കൗൺസിൽ ജനറലിന്റെ എക്സിക്യൂട്ടിവ് സെക്രട്ടറിയായ സ്വപ്നാ സുരേഷുമായും പരിചയമുണ്ടായിരുന്നു. ഷാർജാ സുൽത്താന്റെ കുടുംബത്തിന്റെ കാര്യങ്ങളും, പരിപാടികളുംഏകോപിപ്പിച്ചിരുന്നതും സ്വപ്നയായിരുന്നു- മന്ത്രി പറഞ്ഞു.