thilothaman

കല്ലമ്പലം: മന്ത്രി പി. തിലോത്തമന് ഇന്ന് ടി.എ. മജീദ്‌ അവാർഡ് നൽകും. രണ്ട് ദശാബ്ദങ്ങളോളം വർക്കലയിലെ ജനകീയ എം.എൽ.എ, പ്രമുഖ പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ച സഖാവ് ടി.എ. മജീദിന്റെ സ്മരണാർത്ഥം നൽകുന്ന അവാർഡാണിത്.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എം.എൻ സ്മാരകത്തിൽ വച്ച് ഇന്ന് വൈകിട്ട് 4ന് മന്ത്രിക്ക് അവാർഡും പ്രശസ്തിപത്രവും കാഷ് അവാർഡും നൽകും. കൊവിഡ് വ്യാപന കാലഘട്ടത്തിൽ സുഗമമായി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യം എത്തിക്കുന്നതിന് സ്തുത്യർഹമായ പങ്ക് വഹിച്ചതിനാലാണ് അവാർഡ്. ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറിയും സ്മാരക സൊസൈറ്റി പ്രസിഡന്റുമായ ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിക്കും. അവാർഡ് നിർണയ കമ്മിറ്റി കൺവീനർ പ്രൊഫസർ വിശ്വമംഗലം സുന്ദരേശൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി. ഇടമന, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.എം. റഷീദ്, അസിസ്റ്റന്റ് സെക്രട്ടറി വി. മണിലാൽ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി. രഞ്ജിത്ത് എന്നിവർ പങ്കെടുക്കും.