കല്ലമ്പലം:മടവൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവനും നടുവത്തേല പാടശേഖരസമിതിയും ചേർന്ന് സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നട്ട തരിശുനില കൃഷിയുടെ വിളവെടുപ്പുദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാബാലചന്ദ്രൻ നിർവഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന,വാർഡ് മെമ്പർ രജനി, കൃഷിഓഫീസർ ആശാറാണി,പാടശേഖര സമിതി സെക്രട്ടറി പ്രഭാകരൻപിള്ള,കൃഷി അസിസ്റ്റന്റ്മാരായ അരുൺജിത്ത്,ശ്രീകുമാർ എന്നിവർ പങ്കെടുത്തു.