chennithala-and-pinarayi

തിരുവനന്തപുരം: ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവച്ചു. റെഡ് ക്രസന്റുമായുള്ള കരാറിന്റെ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ടു തവണ കത്തയച്ചിട്ടും കോപ്പി നൽകാത്തതിനാലാണ് രാജിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസുകളിലൊന്നും സാക്ഷിയാകാനോ മൊഴി നൽകാനോ തനിക്ക് താത്പര്യമില്ല. ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസിന്റെ പ്രാഥമികാന്വേഷണം സ്വീകാര്യമല്ല. വിദേശ ഇടപാടുള്ള കേസ് സി.ബി.ഐക്ക് കൈമാറുകയാണ് വേണ്ടത്. ഇ മൊബിലിറ്റി പദ്ധതി ടെൻഡർ വിളിക്കാതെ കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരം നടന്ന യോഗത്തിലാണ്. ഇ മൊബിലിറ്റിയിൽ സർക്കാർ വാദങ്ങൾ പൊളിഞ്ഞെന്നതിന് തെളിവാണ് പി.ഡബ്ല്യു. സിയെ ഒഴിവാക്കാനെടുത്ത തീരുമാനം. ഇതിൽ അഴിമതിയുണ്ടെന്ന് ഉറപ്പായി. 20 കോടിയുടെ പദ്ധതിക്ക് 9 കോടി കമ്മിഷൻ. ഇതിന് സത്യസന്ധമായ മറുപടി മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ല. സർക്കാരിന് എന്തൊക്കയോ മറച്ചുവയ്ക്കാനുണ്ട്.

പ്രതിപക്ഷം സമരം നടത്തിയതുകൊണ്ടാണ് കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മന്ത്രിമാരായ സുനിൽകുമാറിനും തോമസ് എെസക്കിനും ജയരാജനുമൊക്കെ കൊവിഡ് പിടിപെട്ടത് തങ്ങൾ സമരം നടത്തിയതു കൊണ്ടാണോ? കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാരില്ല. കൊവിഡിന് എത്ര രൂപ കിട്ടി, എത്ര ചെലവഴിച്ചെന്ന് വ്യക്തമാക്കാതെ, സർക്കാർ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കരുത്. കൊവിഡ് പ്രതിരോധത്തിന് കേന്ദ്രത്തിൽ നിന്ന് കൂടുതൽ തുക കിട്ടാൻ സംയുക്തമായി ആവശ്യപ്പെടാൻ തയ്യാറാണ്.

വർഗീതയ ആളിക്കത്തിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണിതെന്നും ചെന്നിത്തല പറഞ്ഞു.

 പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​നാ​ട്ടി​ൽ​ ​ന​ല്ല​ത് ന​ട​ക്കു​ന്ന​തി​ന് ​എ​തി​ര്:​ ​മു​ഖ്യ​മ​ന്ത്രി

നാ​ട്ടി​ൽ​ ​ന​ല്ല​തു​ ​ന​ട​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്നു​ള്ള​ ​മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​അ​തു​കൊ​ണ്ടാ​ണ് ​അ​ദ്ദേ​ഹം​ ​ലൈ​ഫ് ​മി​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് ​പു​റ​ത്തു​പോ​യ​ത്.​ ​ലൈ​ഫ് ​മി​ഷ​നെ​ ​താ​റ​ടി​ക്കു​ന്ന​തി​നു​ള്ള​ ​ശ്ര​മ​മാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​ര​ണ്ട​ര​ ​ല​ക്ഷം​ ​കു​ടും​ബ​ങ്ങ​ൾ​ ​സ്വ​ന്തം​ ​വീ​ട്ടി​ൽ​ ​കി​ട​ന്നു​റ​ങ്ങു​ന്ന​ത് ​അ​ഭി​മാ​ന​മു​ള്ള​ ​കാ​ര്യ​മ​ല്ലേ.
ലൈ​ഫ് ​മി​ഷ​ൻ​ ​പ​ദ്ധ​തി​യു​ടെ​ ​ധാ​ര​ണാ​പ​ത്ര​ത്തി​ന്റെ​ ​പ​ക​ർ​പ്പ് ​ആ​യി​രു​ന്നി​ല്ല​ ​അ​ദ്ദേ​ഹം​ ​ചോ​ദി​ച്ച​ത്.​ ​ലൈ​ഫ് ​മി​ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​രേ​ഖ​ക​ളും​ ​പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​എം.​ഒ.​യു​വി​ന്റെ​ ​പ​ക​ർ​പ്പ് ​വി​വ​രാ​വ​കാ​ശ​ ​പ്ര​കാ​രം​ ​ചോ​ദി​ച്ച​വ​ർ​ക്കെ​ല്ലാം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.
ലോ​ക് ​കേ​ര​ള​ ​സ​ഭ​ ​സം​സ്ഥാ​ന​ത്ത് ​ആ​ദ്യ​മാ​യി​ ​ന​ട​ത്തി​യ​ത് ​എ​ല്ലാ​വ​രെ​യും​ ​സ​ഹ​ക​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ്.​ ​നാ​ടി​ന്റെ​ ​വി​ക​സ​ന​ത്തി​ൽ​ ​പ്ര​വാ​സി​ക​ളാ​യ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​സം​ഭാ​വ​ന​ക​ളാ​യ​പ്പോ​ൾ​ ​ഇ​തേ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ഇ​നി​ ​പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ​പ​റ​ഞ്ഞു.​ ​നാ​ടി​ന് ​ഗു​ണം​ ​വ​രു​മ്പോ​ൾ​ ​അ​തി​നെ​ ​മോ​ശ​മാ​യി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​രീ​തി​യാ​ണി​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.