ai

മുടപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി ദേശവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി മുടപുരം പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രഷോഭം എ. ഐ. ടി.യു. സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മനോജ്.ബി.ഇടമന ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം ജി.വേണുഗോപൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ .സംസാരിച്ചു.എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം ഇ.നൗഷാദ് സ്വാഗതവും ഗോപൻ വലിയയേല നന്ദിയും പറഞ്ഞു. ടി സുനിൽ, ജഹാംഗീർ, നിസാം, സലിം തുടങ്ങിയവർ നേതൃത്വം നൽകി.