വെള്ളറട: മലയോര മേഖലയിലെ വിദ്യാഭ്യാസത്തിന് ഹൈടെക്ക് മന്ദിരമൊരുക്കി മാതൃകയാവുകയാണ് വെളളറട. ഒരു നൂറ്റാണ്ട് പഴക്കമുള്ള വെള്ളറട ഗവ. യു.പി സ്കൂളിന് രണ്ട് മന്ദിരങ്ങളാണ് ഒരുകോടി മുപ്പത് ലക്ഷം രൂപ ചെലവിൽ നിർമിച്ച് നൽകിയത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ 2018-19 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് നിലകളായാണ് ഹൈടെക്ക് ക്ലാസ് മുറികളുള്ള മന്ദിരങ്ങൾ നിർമിച്ചത്. 6 ക്ലാസ് മുറികളാണ് കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ എല്ലാ ക്ലാസുകളിലും സ്മാർട്ട് ക്ലാസ് റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ എല്ലാ ക്ളാസിലും സ്മാർട്ട് ക്ളാസ് റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ കഴിഞ്ഞവർഷം എം.എൽ.എ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് മറ്റൊരു മന്ദിരവും നിർമിച്ചിരുന്നു.
ഒന്ന് മുതൽ നാലാം ക്ളാസുവരെ പ്രവർത്തിക്കുന്ന വെള്ളറട ഗവ. യു.പി സ്കൂൾ ഇനി ഹൈടെക് നിലവാരത്തിലേക്ക് മാറും. ഇതിന്റെ ഉദ്ഘാടനം ഒക്ടോബർ 3ന് മുഖ്യമന്ത്രി നിർവഹിക്കും. വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ സ്കൂളുകളിൽ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാദ്ധ്യമായിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.