വർക്കല: പാലച്ചിറ തുണ്ടുവിളവീട്ടിൽ യൂസഫ് കുഞ്ഞ് താജുദ്ദീൻ (79) ലണ്ടനിലെ ക്രോയിഡോൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. കബറടക്കം ലണ്ടനിൽ നടന്നു. 1969 മുതൽ ലണ്ടനിൽ സ്ഥിരതാമസക്കാരനാണ്. ഭാര്യ: സുബൈദാബീവി. മക്കൾ: സബീന, റസീന, സാബു. മരുമക്കൾ: മുനീർ, ഷാജഹാൻ, സന്നാസാബു.