
മുടപുരം: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ വീട് തകർന്നു. കിഴുവിലം പഞ്ചായത്തിലെ മാമംനട 6-ാം വാർഡിൽ തൊടിയിൽ വീട്ടിൽ രമയുടെ വീടാണ് തകർന്നത്. രാത്രി ഒരു മണിയോടെ കുടുംബാംഗങ്ങൾ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു സംഭവം. മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രമയുടെ മകൻ ഹരിയുടെ മുറിയാണ് ആദ്യം തകർന്നത്.ഹരി അത്ഭുതകരമായി രക്ഷപെട്ടു.വീട് ഏതാണ്ട് പൂർണമായി തകർന്ന അവസ്ഥയിലാണ്. പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇവരെ മറ്റൊരു വീട്ടിൽ മറ്റി പർപ്പിച്ചു.