congress
കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിൽ നടന്ന ഏകദിന ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട് : യു.ഡി.എഫ് അധികാരത്തിൽ വന്നാൽ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വെഞ്ഞാറമൂട്ടിലെ കോൺഗ്രസ് ഓഫീസും കെ.പി.സി.സി സെക്രട്ടറി രമണി പി. നായരുടെ വീട് ആക്രമിക്കുകയും ചെയ്ത പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് നേതാക്കൾ വെഞ്ഞാറമൂട് ജംഗ്ഷനിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ് അഡ്വ. വെഞ്ഞാറമൂട് സുധീർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്, സെക്രട്ടറിമാരായ രമണി പി. നായർ, എം.എ ലത്തീഫ്, നിർവാഹക സമിതി അംഗം ഇ. ഷംസുദ്ദീൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി,സെക്രട്ടറിമാരായ ഡി.സനൽകുമാർ, കല്ലറ അനിൽ, വാമനപുരം രവി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ, കോൺഗ്രസ് നേതാക്കളായ മഹേഷ് ചേരിയിൽ, ഡോ.സുശീല,എം. എസ്.ഷാജി,മോഹനൻ നായർ,എം.മണിയൻപിള്ള,തുടങ്ങിയവർ പങ്കെടുത്തു.സമാപന സമ്മേളനം എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്തു.