തിരുവനന്തപുരം :കേരള ഗ്രീൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കവടിയാർ കൊട്ടാരവളപ്പിൽ ആരംഭിച്ച ജൈവ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഉത്സവം പൂയം തിരുനാൾ ഗൗരി പാർവതി ബായി,അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി എന്നിവർ നിർവഹിച്ചു. ജൈവ കാർഷിക ഉത്പന്നങ്ങളുടെ വിപണോദ്‌ഘാടനം ഗ്രീൻ സൊസൈറ്റി പ്രസിഡന്റ് കള്ളിക്കാട് രാജേന്ദ്രന് നൽകി ആദിത്യവർമ്മ നിർവഹിച്ചു. കേരള ഗ്രീൻ സൊസൈറ്റിയുടെ ഭാരവാഹികളായ സേവ്യർ ജോൺ,ഷേർളി മാത്യു,സൂരജ്, ജിഷി,അജിത,കെ.പി.സി.സി സെക്രട്ടറി മുടവൻമുകൾ രവി എന്നിവർ പങ്കെടുത്തു.