photo

നെടുമങ്ങാട് : ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ സി.പി.എം നേതൃത്വത്തിൽ കച്ചേരി നടയിലും കന്യാകുളങ്ങര ജംഗ്ഷനിലും ആര്യനാട്ടും ബഹുജന സത്യാഗ്രഹം സംഘടിപ്പിച്ചു. നെടുമങ്ങാട് കച്ചേരി നടയിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ്,പി.ഹരികേശൻ,ആർ.മധു,എസ്.ആർ.ഷൈൻലാൽ എന്നിവർ പ്രസംഗിച്ചു.ആര്യനാട് ജംഗ്‌ഷനിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി അഡ്വ.എൻ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു.കന്യാകുളങ്ങരയിൽ കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.വി.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജൂഖാൻ,എസ്.കെ.ബിജുകുമാർ, എ.ഷീലജ,നൗഷാദ്,എൽ.എസ്.ലിജു എന്നിവർ സംസാരിച്ചു.